റാഫേല്‍ കരാര്‍; കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ചുളള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയ രേഖകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുളള ഇടപാടുകള്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അഡ്വ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ റാഫേല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നല്‍കി എന്ന ആരോപണവുമായി രംഗത്തെത്തി.

Exit mobile version