കാശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കി: സൈനിക കമാന്‍ഡര്‍

ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ജയ്‌ഷെ മുഹമ്മദ് ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കിയെന്ന് സൈനിക കമാന്‍ഡര്‍ കന്‍വാള്‍ ജീത് സങ് ധില്ലണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കീഴില്‍ കാശ്മീര്‍ താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ പുല്‍വാമ ഭീകരാക്രമണം നടന്ന് 100 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തുടച്ചു നീക്കിയെന്നാണ് സൈന്യം പറയുന്നത്.

നിങ്ങളുടെ മക്കളോട് കീഴടങ്ങാന്‍ ആവശ്യപ്പെടണമെന്നാണ് തോക്കെടുത്തവരുടെ അമ്മമാരോട് പറയാനുള്ളത്. കാശ്മീരില്‍ തോക്കെടുക്കുന്നവര്‍ കീഴങ്ങിയില്ലെങ്കില്‍ അവരെ ഇല്ലാതാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

പുല്‍വാമയില്‍ മൂന്ന് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ കൊലപ്പെടുത്തുകയും നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ഏറ്റുമുട്ടല്‍ നടന്നതിന്റെ അടുത്ത ദിവസമാണ് സൈന്യം വാര്‍ത്താ സമ്മേളനം വിളിച്ചത്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന കാര്‍ ബോംബാക്രമണം പോലൊന്ന് കാലങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ സംഭവിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള എല്ലാ സാഹചര്യവും തയാറാക്കിയിട്ടുണ്ടെന്നും സൈനിക കമാന്‍ഡര്‍ പറഞ്ഞു.

Exit mobile version