പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: കോളേജ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ഗുവാഹട്ടി: പുല്‍വാമയില്‍ 44 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെ സൈനികരെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ കുറിപ്പിട്ട അധ്യാപികയെ കോളേജ് അധികൃതര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിറ്റി അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രൊഫസറായ പാപ്രി ബാനര്‍ജിയേയാണ് കോളേജ് സസ്‌പെന്‍ഡ് ചെയ്തത്.

സാധാരണക്കാരായ ജനതയ്ക്ക് സൈനികരില്‍ നിന്ന് പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന രീതിയിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സൈനികര്‍ക്കെതിരെ കുറ്റപ്പെടുത്തി ഇവര്‍ പോസ്റ്റ് ഇട്ടത്.

സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനെ തുടര്‍ന്ന് പലരില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നാണ് ഇപ്പോള്‍ പാപ്രി പറയുന്നത്. ആസാം പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ് ആയിരിക്കും ഏക ഉത്തരവാദിയെന്നും മറ്റൊരു കുറിപ്പും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Exit mobile version