പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സഹായവാഗ്ദാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

അമരാവതി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വളരെ വേദനാജനകമാണ്. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് ദുഖകരമായ കാര്യമാണ്. തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

Exit mobile version