108 അടി ഉയരം, ചെലവ് 500 കോടി, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമക്ക് തറക്കല്ലിട്ട് അമിത് ഷാ, ലക്ഷ്യം ലോകത്തിന് സനാതന ധര്‍മ്മത്തിന്റെ സന്ദേശം നല്‍കുക

amit shah| bignewslive

അമരാവതി: 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമ നിര്‍മ്മാണത്തിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ ഒരുങ്ങുന്നത്.

ഞായറാഴ്ചയായിരുന്നു അമിത് ഷാ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കുചേര്‍ന്നത്. കുര്‍ണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. 500 കോടി രൂപ ചെലവിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്.

also read: കഠിനമായ പല്ലു വേദന, ആശുപത്രിയില്‍ ചികിത്സ തേടിയ മലയാളിയായ 47കാരിക്ക് യുകെയില്‍ ദാരുണാന്ത്യം

മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴിലാണ് നിര്‍മ്മാണം. ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കുര്‍ണൂലിനെ ഈ പ്രതിമ ഉയര്‍ത്തിപ്പിടിക്കുമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.

ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നതിലൂടെ ലോകത്തിന് സനാതന ധര്‍മ്മത്തിന്റെ സന്ദേശം നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജില്‍ 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version