വീരമൃത്യു വരിച്ച ധീരജവാന് സല്യൂട്ട് നല്‍കി യാത്രയാക്കി മകള്‍; കണ്ണില്‍ ഈറനണിയിച്ച് മോഹന്‍ലാലിന്റെ മകള്‍

അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സല്യൂട്ട് നല്‍കുന്ന ഈ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം കാണുന്നവരുടെ കണ്ണില്‍ ഈറനണിയിക്കും

പുല്‍വാമ: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഉത്തരാഖണ്ഡ് സ്വദേശി മോഹന്‍ ലാലിന് സല്യൂട്ട് നല്‍കി മകള്‍. അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സല്യൂട്ട് നല്‍കുന്ന ഈ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം കാണുന്നവരുടെ കണ്ണില്‍ ഈറനണിയിക്കും.

ഹൈവേ പൊലീസിന്റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയതായിരുന്നു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്ന മോഹന്‍ലാല്‍. ഭീകരാക്രമണത്തില്‍ മോഹന്‍ലാലിനും ജീവന്‍ നഷ്ടമായി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് മോഹന്‍ലാലിന് ആദരാഞ്ജലി അര്‍പ്പിച്ചു.

Exit mobile version