പുല്‍വാമയിലെ ഭീകരാക്രമണം; എന്‍ഐഎ സംഘവും മന്ത്രി രാജ്നാഥ് സിങും ഇന്ന് കാശ്മീരില്‍

രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സിസിഎസ്) യോഗത്തിന് ശേഷമായിരിക്കും രാജ്നാഥ് സിങ് കാശ്മീരിലെത്തുക.

ശ്രീനഗര്‍: അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം അരങ്ങേറിയ ജമ്മു കാശിമീരിലെ പുല്‍വാമയില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍ഐഎ) 12 അംഗ ടീമും മന്ത്രി രാജ്‌നാഥ് സിങ്ങും ഇന്ന് സന്ദര്‍ശനം നടത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്.

രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സിസിഎസ്) യോഗത്തിന് ശേഷമായിരിക്കും രാജ്നാഥ് സിങ് കാശ്മീരിലെത്തുക. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തും. രാവിലെ 9.15 ഓടെയാണ് യോഗം. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ മറ്റ് അംഗങ്ങള്‍.

ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് കാണും. 2457 ജവാന്‍മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Exit mobile version