ഭരണ വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം; സുപ്രീം കോടതി വിധി ഇന്ന്

മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന ബെഞ്ച് നേരത്തെ വിധിച്ചിരുന്നു

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാരടക്കം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ചാണ് കോടതി ഇന്ന് വിധി പറയുക.

ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധി പറയുക. മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഫയലുകളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

Exit mobile version