ഇന്ത്യയിലെ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ കൂട്ടമായി വരും; മോഡിയുടെ കക്കൂസ് പരാമര്‍ശത്തിന് ട്രോള്‍ മഴ!

നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാര്‍ ഉണ്ട് ലോക ചരിത്രത്തില്‍ എന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോഡിയുടെ കക്കൂസ് പരാമര്‍ശം.

ന്യൂഡല്‍ഹി: ഇന്ത്യയിലെ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്നുള്ള പ്രസ്താവനയെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

നാലര കൊല്ലം കൊണ്ട് പത്തര കോടി കക്കൂസ് പണിത വേറെ ഏത് സര്‍ക്കാര്‍ ഉണ്ട് ലോക ചരിത്രത്തില്‍ എന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോഡിയുടെ കക്കൂസ് പരാമര്‍ശം.

എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെയുണ്ടാകുന്നത്. യൂറോപ്പില്‍ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മോഡിയുടെ പ്രസംഗത്തിനെതിരെ നിരവധി പേരാണ് പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.



Exit mobile version