കമിതാക്കളെ ജാഗ്രതൈ! നാലുപാടും ഫോണുമായി വീഡിയോ പിടിക്കാന്‍ ബജ്‌റംഗദള്‍ രംഗത്ത്; അണിനിരത്തുക 250 വാളണ്ടിയര്‍മാരെ

മാളുകളിലും റെസ്റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്.

ഡെറാഡൂണ്‍: കമിതാക്കള്‍ ഏറെ കാത്തിരിക്കുന്ന ആ സുദിനത്തിലേയ്ക്ക് കടക്കാന്‍ ഒരു നാള്‍ മാത്രം അവശേഷിക്കെ ഭീഷണി ഉയര്‍ത്തി ബജ്‌റംഗദള്‍ രംഗത്ത്. വാലന്റൈന്‍സ് ഡേയില്‍ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

ആഘോഷത്തിന്റെ പേരില്‍ അസാന്മാര്‍ഗികമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി ഇറക്കുമെന്നും സംഘടന വ്യക്തമാക്കി. മാളുകളിലും റെസ്റ്റോറന്റുകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്റംഗദള്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് സംഘടനയുടെ ഹൈദരബാദ് ഘടകം നേതാവ് മുകേഷ് പറഞ്ഞു. ഫെബ്രുവരി 14ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

Exit mobile version