ഗ്രാമങ്ങളില്‍ ചുമര്‍ ചിത്രങ്ങളുള്ള കക്കൂസുകള്‍ നിര്‍മ്മിക്കും: അവ കാണാന്‍ വിദേശികള്‍ കൂട്ടമായി വരും; വിദേശികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശികളെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ആകര്‍ഷകങ്ങളായ ചുമര്‍ ചിത്രങ്ങളുള്ള കക്കൂസുകള്‍ നിര്‍മ്മിക്കാനുള്ള പുതിയ നീക്കവുമായി മോഡി സര്‍ക്കാര്‍. മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കും. അവ കാണാന്‍ വിദേശികള്‍ കൂട്ടമായി വരുമെന്നും മോഡി ഹരിയാനയില്‍ പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.

യൂറോപ്പില്‍ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും മോഡി പറഞ്ഞു.

സ്വച് സുന്ദര്‍ ശൗചാലയം എന്ന പദ്ധതിയുടെ ഭാഗമായാണ് കക്കൂസുകളുടെ പുറംമോടി കൂട്ടിയിരിക്കുന്നത്. അടുത്തിടെ ബിഹാറിലെ ഏതാനും ഗ്രാമങ്ങളില്‍ സമാന രീതിയില്‍ കക്കൂസുകളുടെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Exit mobile version