സിബിഐ ഡയറക്ടറായി അലോക് വര്‍മ്മയെ പുനര്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിഷേധം; സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ. കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ്  പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അലോക് വര്‍മ്മയെ സിബിഐ ഡയറസക്ടര്‍ സ്ഥാനത്ത് പുനര്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എല്ലാ സിബിഐ ഓഫീസുകളുടെയും മുന്‍പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗലോട്ട് നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ദേശീയ നേതാക്കളും സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.

Exit mobile version