ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം; താമസക്കാരായ പത്ത് മലയാളികള്‍ സുരക്ഷിതര്‍, മൂന്ന് പേരെ കാണാതായി

തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ പതിമൂന്നംഗ കുടുംബത്തിലെ മൂന്ന് പേരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാളികളില്‍ പത്ത് പേര്‍ സുരക്ഷിതര്‍. അതേ സമയം തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ പതിമൂന്നംഗ കുടുംബത്തിലെ മൂന്ന് പേരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിവാഹത്തിനായി എത്തിയതായിരുന്നു ഈ സംഘം.

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. ഇരുപത്തിയാറ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version