നടന്‍ മഹേഷ് ആനന്ദിന്റെ മരണത്തിലെ ദുരൂഹത നീക്കി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ നിന്ന് നടന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തത്. പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം വ്യാപകമായി ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ സംശയങ്ങളെ ദുരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഫോണിലെ വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നും മരണം ഏകദേശം വ്യാഴമോ വെള്ളിയോ സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സാമ്പത്തിക പ്രശ്നങ്ങളില്‍ അകപ്പെട്ടിരുന്ന നടന്‍ കടുത്ത മദ്യപാനിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Exit mobile version