‘ഒരു സ്ത്രീ എന്ത് ധരിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ! മറ്റാര്‍ക്കും വേവലാതി വേണ്ട’; പ്രിയങ്കയെ ആക്ഷേപിച്ച ബിജെപിക്ക് മറുപടിയുമായി മെഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി വില കുറഞ്ഞ പരാമര്‍ശം നടത്തിയബിജെപി എംപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഒരു സ്ത്രീ ഏതു വസ്ത്രം ധരിക്കണം എന്നതിനെക്കുറിച്ച് മറ്റാരും വേവലാതിപ്പെടേണ്ടതില്ലെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക് കാര്യമായ ചികിത്സ ആവശ്യമാണെന്നും മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.

ഈ ആധുനിക യുഗത്തിലും പുരുഷമേധാവിത്വവും, സ്ത്രീവിരുദ്ധതയും വെളിപ്പെടുത്തുന്നത് നാണക്കേടാണെന്നും അവര്‍ പറഞ്ഞു. ബിജെപി നേതാവ് ഹരീഷ് ദ്വിവേദിയാണ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. രാഹുല്‍ പരാജയപ്പെട്ടു. ഇതേപോലെതന്നെ പ്രിയങ്കയും പരാജയപ്പെടും. ഡല്‍ഹിയില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക യുപിയിലെത്തുമ്പോള്‍ മാത്രം സാരിയും സിന്ദൂരവും അണിയുന്നു- എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

Exit mobile version