പശു സംരക്ഷണമല്ല വലുതെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ മനസിലാക്കണം; രാജസ്ഥാന്റെ നിലപാട് ഇതായിരിക്കില്ല; കമല്‍നാഥിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പശു സംരക്ഷണത്തെക്കാളും പ്രധാനപ്പെട്ട വിഷയങ്ങള്‍ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അതിനായിരുന്നു പ്രധാന്യം നല്‍കേണ്ടിയിരുന്നതെന്നും സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചു. റേപ്പിസ്റ്റുകള്‍, മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടു വരുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സച്ചിന്‍ പറയുന്നു.

ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാന്‍ സര്‍ക്കാര്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായി നിലപാടാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദുവിന്റെ ‘ഹഡില്‍ 2019’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് പശു സംരക്ഷണത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. രാജസ്ഥാന്റെ കാര്യത്തില്‍ ഇതാണ് ഉത്തമമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്’- സച്ചിന്‍ പറഞ്ഞു.

ഒരാഴ്ചക്കിടെ മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ് കേസെടുത്തത്.

Exit mobile version