ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കിട്ടിയേ തീരു; മമതയ്ക്ക് പിന്നാലെ നിരാഹാര സത്യാഗ്രഹവുമായി ചന്ദ്രബാബു നായിഡുവും!

ന്യൂഡല്‍ഹിയിലെ ആന്ധ്രാ പ്രദേശ് ഭവന് മുന്‍പിലാണ് ചന്ദ്രബാബു നിരാഹാരമിരിക്കുന്നത്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. മമത് പിന്നാലെ നിരാഹാര സത്യാഗ്രഹത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്.

ന്യൂഡല്‍ഹിയിലെ ആന്ധ്രാ പ്രദേശ് ഭവന് മുന്‍പിലാണ് ചന്ദ്രബാബു നിരാഹാരമിരിക്കുന്നത്. ഇതിനായി ഇന്നലെ അദ്ദേഹം എപി ഭവനിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച്ച മുതലാണ് നിരാഹാരം ആരംഭിക്കുക. രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് ഭവന് മുന്‍പില്‍ നിരാഹാരമിരിക്കുക.

ഒരു ദിവസത്തേയ്ക്ക് നിരാഹാരമിരിക്കാനാണ് തീരുമാനം. ‘ധര്‍മ്മ പോരാട്ട ദീക്ഷ’ എന്നാണു സമരത്തിന് ചന്ദ്രബാബു പേര് നല്‍കിയിരിക്കുന്നത്. സമരത്തില്‍ ആന്ധ്രാ മന്ത്രിസഭയിലെ മന്ത്രിമാരും, എംഎല്‍എമാരും തെലുഗു ദേശം പാര്‍ട്ടിയുടെ എംപിമാറും പങ്കെടുക്കും. സമരവുമായി ബന്ധപെട്ടു രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനപത്രികയും ചന്ദ്രബാബു സമാപിക്കും.

Exit mobile version