സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിന്റെ പരാതിയില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കും

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ടിവി എഡിറ്റന്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പരാതിയിലാണ് ഉത്തരവിട്ടത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോര്‍ട്ടിലെ രഹസ്യ രേഖകളും പോലീസ് റെക്കോഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്. അന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചാനലിനു പ്രേഷകരെ കൂട്ടുന്നതിനായി തനിക്കെതിരേ അര്‍ണാബ് ഗോസ്വാമി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി, തന്റെ ഇമെയില്‍ അനുവാദമില്ലാതെ ചോര്‍ത്തി എന്നിങ്ങനെയും പരാതിയില്‍ ആരോപണമുണ്ട്.

Exit mobile version