കാശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 11 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: സിആര്‍പിഎഫ് സംഘത്തിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ ചൗക്കിലില്‍ വച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാലുപേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന് ഭീകര സംഘടനകളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസൈന്യം വെളിപ്പെടുത്തിയിരുന്നു.

Exit mobile version