കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കുല്‍ഗാമില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഒരാളുടെ നില അതീവ ഗുരുതരം

ശ്രീനഗര്‍: കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ജവഹര്‍ ടണലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ നില അതീവ ഗുരുതരമാണ്. 8 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.

ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്ത് കനത്തമഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഇന്നു രാവിലെയാണ് 10 ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ബുധനാഴ്ച മുതല്‍ കുല്ഗാമിലും തെക്കന്‍ കാശ്മീരിലും കനത്ത മഞ്ഞുവീഴ്ചയാണ്. ചിലയിടങ്ങളില്‍ അഞ്ചടിയോളം ഉയരത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ട്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അനന്തനാഗ്, ബന്ദിപോര്‍, ബാരമുള്ള, കുപ്വാര തുടങ്ങിയ ജില്ലകളില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Exit mobile version