ബാച്ച്‌ലര്‍ ലൈഫിന് വിട! വിവാഹത്തിന് മുമ്പ് ബാച്ച്ലര്‍ പാര്‍ട്ടിക്കായി ആകാശ് അംബാനി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക്; ഒപ്പം പറക്കാന്‍ റണ്‍ബീര്‍ കപൂര്‍ ഉള്‍പ്പടെ 500 അതിഥിതികള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തില്‍ അത്യാഢംബരപൂര്‍വ്വം നടന്ന മകള്‍ ഇഷ അംബാനിയുടെ വിവാഹത്തിന് പിന്നാലെ വീണ്ടും അംബാനി കുടുംബത്തിലേക്ക് വിവാഹാഘോഷങ്ങള്‍ വന്നെത്തുകയാണ്. ഇഷയുടെ ഇരട്ട സഹോദരനായ ആകാശ് അംബാനിയുടെ വിവാഹമാണ് അംബാനി കുടുംബത്തിലേക്ക് ഇനി വരാനിരിക്കുന്ന വലിയ സന്തോഷം.

പ്രമുഖ വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെ മകള്‍ ശ്ലോക മെഹ്തയാണ് ആകാശിന്റെ പ്രതിശ്രുത വധു. വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതിന് മുന്നോടിയായി ബാച്ച്ലര്‍ ലൈഫ് അടിച്ചുപൊളിക്കാന്‍ തന്നെയാണ് ആകാശിന്റെ തീരുമാനം.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ആഢംബര കല്ല്യാണത്തിന് മുമ്പായി ബാച്ച്ലര്‍ പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പറക്കാനിരിക്കുകയാണ് ആകാശ്. ആകാശിന്റെ ഉറ്റ ചങ്ങാതിമാരായ രണ്‍ബീര്‍ കപൂറും കരണ്‍ജോഹറും ബാച്ച്ലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പോകുന്നുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ് മോറിറ്റ്സിലാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ആകാശിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി. ഫെബ്രുവരി 23-25 വരെയാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. രണ്ട് വിമാനത്തിലായി ഏകദേശം 500-ഓളം അതിഥികള്‍ ആകാശിനൊപ്പം സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version