മോഡിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പാതിവഴിയില്‍ പാളി..! ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്താന് പിന്നില്‍; ഏറ്റവും മുന്നില്‍ ഐസ്‌ലാന്‍ഡ്

ന്യൂഡല്‍ഹി: മോഡിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പാതിവഴിയില്‍ പാളിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക ഇന്ത്യ ഒന്നടങ്കം ഡിജിറ്റല്‍ ഗ്രാമങ്ങളാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി പിരകോട്ട് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലെന്ന് പരാതിയും ഉയരുന്നു.

തെളിവുകള്‍ നിരത്തുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര തലത്തില്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല എന്നതാണ് വാസ്തവം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്. 2018 ഡിസംബര്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 25.08 എംബിപിഎസും അപ്ലോഡ് 9.7 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 54.33 എംബിപിഎസും അപ്ലോഡ് 26.80 എംബിപിഎസുമാണ്ഇ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പാളുന്നു.

ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 10.06 എംബിപിഎസും അപ്ലോഡ് കേവലം 3.90 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ 64-ാം സ്ഥാനത്താണ്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പാക്കിസ്ഥാന്‍ പട്ടികയില്‍ 102-ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 12.83 എംബിപിഎസും അപ്ലോഡ് 9.43 എംബിപിഎസുമാണ്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 50-ാം സ്ഥാനത്താണ്

ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിലുണ്ടായത് 36 ശതമാനം വര്‍ധനയാണ്. സെക്കന്‍ഡില്‍ 59.57 എംബിയാണ് ഖത്തറിലെ ശരാശരി ഡേറ്റ ഡൗണ്‍ലോഡിങ് വേഗം. ഇന്റര്‍നെറ്റ് വേഗം വിലയിരുത്തുന്ന കമ്പനിയായ ഊക്ലയുടെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഹൂട്ട്സ്യൂട്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്റര്‍നെറ്റ് വേഗത്തില്‍ ലോകത്ത് അഞ്ചാമതാണു ഖത്തര്‍. ഐസ്ലാന്‍ഡിലാണു ഡൗണ്‍ലോഡിങ് വേഗം ഏറ്റവും കൂടുതല്‍. സെക്കന്‍ഡില്‍ 72.77 എംബി. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 45% വര്‍ധനയാണ് ഇന്റര്‍നെറ്റ് വേഗത്തിലുണ്ടായത്.

നോര്‍വേ (65.88 എംബി), കാനഡ (63.06 എംബി), സിംഗപ്പൂര്‍ (60.95 എംബി) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം തജിക്കിസ്ഥാനിലാണ്. സെക്കന്‍ഡില്‍ 5.12എംബിയാണ് തജിക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വ്യാപ്തിയുള്ള രാജ്യമാണു ഖത്തര്‍. 99 ശതമാനമാണു ഖത്തറിലെ ഇന്റര്‍നെറ്റ് വ്യാപ്തി. 26,92,181 പേരാണു ഖത്തറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വ്യാപ്തി ഉത്തര കൊറിയയിലാണ് (0.08%). വെറും 20,000 പേര്‍ക്കു മാത്രമാണ് ഉത്തര കൊറിയയില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളത്.

Exit mobile version