ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍

എന്നാല്‍ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായതാണെന്നും പറഞ്ഞാണ് കുട്ടികളെ ജോലിക്ക് വിട്ടതെന്നും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും നടി പ്രതികരിച്ചു

ചെന്നൈ: ചലച്ചിത്ര താരം ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

നടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചിട്ടുണ്ട്. കത്തില്‍ ഭാനുപ്രിയയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ കുറിച്ചു.

കുറച്ച് ദിവസം മുമ്പ് പതിനാലുകാരിയായ തന്റെ മകളെ വീട്ടുജോലിക്ക് നിര്‍ത്തി ഭാനുപ്രിയ പീഡിപ്പിക്കുകയാണെന്നും,കാണാന്‍ പോലും അനുവദിക്കുന്നല്ലയെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന യുവതി രംഗത്ത് വന്നിരുന്നു. അതിനു ശേഷം നടന്ന അന്വേഷണമാണ് റെയിഡിലേക്ക് നയിച്ചത്. നടിയുടെ സഹോദരനും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായതാണെന്നും പറഞ്ഞാണ് കുട്ടികളെ ജോലിക്ക് വിട്ടതെന്നും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും നടി പ്രതികരിച്ചു. അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, രാജശില്‍പി, ഹൈവെ, മഞ്ഞുപോലൊരു പെണ്‍കുട്ടി എന്നിങ്ങനെ നിരവധി സിനിമകളില്‍ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്.

Exit mobile version