ജീവനൊടുക്കാനുള്ള എന്റെ തീരുമാനം യുക്തിപരം; ഐഐടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ്

ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സെക്കന്തരാബാദ് സ്വദേശിയായ അനിരുദ്ധ്യ കെട്ടിടത്തില്‍ നിന്ന് വീണു മരിക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്

ഹൈദരാബാദ് : ജീവനൊടുക്കാനുള്ള എന്റെ തീരുമാനം തീര്‍ത്തും യുക്തിപരമാണെന്ന് ഐഐടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ്. കഴിഞ്ഞ വ്യാഴായ്ചയാണ് ഹൈദരാബാദ് ഐഐടി വിദ്യാര്‍ത്ഥിയായ അനിരുദ്ധ്യ മുമ്മാനേനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

ഇരുപത്തൊന്നുകാരനായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പിലെ വരികള്‍ ഇങ്ങനെ ‘ജീവനൊടുക്കാനുള്ള എന്റെ തീരുമാനം യുക്തിപരം, ഭാവി എന്താകുമെന്നുള്ള എന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനം. ജീവിക്കാനുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു… ഓരോ ദിനവും തള്ളി നീക്കുക എന്നത് ഇപ്പോള്‍ വളരെ പ്രയാസകരമാകുന്നു.’

ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സെക്കന്തരാബാദ് സ്വദേശിയായ അനിരുദ്ധ്യ കെട്ടിടത്തില്‍ നിന്ന് വീണു മരിക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന് കണ്ടെത്തിയത്. താന്‍ വിഷാദത്തിലാണെന്നും ജീവനൊടുക്കുകയാണെന്നും കുറച്ച് മുന്‍പ് തന്നെ ഇത് ചെയ്യേണ്ടിയിരുന്നുവെന്ന് അനിരുദ്ധ്യ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.

Exit mobile version