അമേരിക്കയിലെ ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങി..! വരുമാനം 15 ലക്ഷം; യുവ കര്‍ഷകന്റെ തോട്ടം കണ്ട് പരിഹസിച്ചവര്‍ പോലും അമ്പരന്നു

ഹൈദരാബാദ്‌: എല്ലാ യുവാക്കളുടേയും സ്വപ്‌നമാണ് അമേരിക്കയിലെ ജോലി. എന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ കൃഷിപണി നടത്തിയ യുവാവാണ് ജനശ്രദ്ധയാര്‍ജിക്കുന്നത്. തെലങ്കാന സ്വദേശി ഹരി കൃഷ്ണനാണ് നാട്ടില്‍ വന്ന് കര്‍ഷകനായത്. സ്വന്തം വീട്ടുകാരുള്‍പ്പെടെ സുഹൃത്തുക്കളും നാട്ടുകാരും പരിഹസിച്ചു.. വട്ടാണെന്ന് പറഞ്ഞു. എന്നിട്ടും ഹരിയുടെ മുഖത്ത് ചെറിയ പുഞ്ചിരി മാത്രം.

കുടുംബസ്വത്തായി കിട്ടിയ 30 ഏക്കര്‍ ഫാം നോക്കിനടത്തുകയാണ് ഹരി. എന്തിനാണ് ആ ജോലി ഉപേക്ഷിച്ചത് എന്നതിന്റെ ഉത്തരമാണ് ഇന്ന് ആ ഫാം. അഞ്ച് വര്‍ഷമായി ഫാമിനൊപ്പം ഹരിയുമുണ്ട്. ഇന്ന്, ഈ ഓര്‍ഗാനിക് ഫാമില്‍ നിന്ന് വര്‍ഷത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഹരിക്ക് കിട്ടുന്നു. നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്.

കെമിക്കല്‍ ഫാമിങിനോട് ഗുഡ്‌ബൈ പറഞ്ഞാണഅ പരി ഓര്‍ഗാനിക് ഫാമിക് വികസിപ്പിച്ചെടുത്തത്. അഞ്ചേക്കര്‍ ഭൂമിയില്‍ നിന്നാണ് ആദ്യം തുടങ്ങിയത്. രാസവളത്തെ ഫാമിലേക്കടുപ്പിച്ചില്ല. ഫാമിലെ സസ്യങ്ങളും മറ്റും ചീഞ്ഞും മറ്റുമുണ്ടാകുന്ന മാലിന്യമെല്ലാം മണ്ണില്‍ തന്നെയിട്ടു. മണ്ണിന്റെ വളക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഇത്. മൂന്നാമത്തെ വര്‍ഷമായപ്പോഴേക്കും 30 ഏക്കറുകളിലും ഹരിയുടെ കൃഷിരീതി പടര്‍ന്നു.

എണ്ണപ്പന, നെല്ല്, തെങ്ങ് ഇവയെല്ലാമാണ് കൃഷി ചെയ്തിരുന്നത്. ഹരിയുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

Exit mobile version