മഹാത്മാ ഗാന്ധിയുടെ കൊലയാളി മതഭ്രാന്തനായിരുന്നു; നടി സ്വര ഭാസ്‌കര്‍

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്‌നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലയാളി മതഭ്രാന്തനായിരുന്നുവെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്‌നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു.

ഒരിക്കലും മറക്കില്ല എന്ന ഹാഷ് ടാഗോടെ സ്വര ട്വിറ്ററില്‍ പങ്കുവെച്ചത് ഇങ്ങനെ , ‘1948 ജനുവരി 30ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷം കൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്‌നേഹി അല്ലായിരുന്നു’. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ് താരം ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത് .

Exit mobile version