കര്‍ഷകരോഷത്തില്‍ അടി തകര്‍ന്ന് കേന്ദ്രം; ഇത്തവണത്തെ കാര്‍ഷിക ബജറ്റാകാന്‍ സാധ്യത! തീരുമാനം തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട്

കഴിഞ്ഞ തവണത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതികൂല സാഹചര്യങ്ങളാണ് ഉണ്ടായത്. അതിന്റെ പരിമിത ഫലങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജപിക്ക് ഉണ്ടായ തിരിച്ചടികളെന്നാണ് പൊതുവിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പ്രധാനമായും കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ ആണ് അവതരിപ്പിക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുന്ന ബജറ്റ് കാര്‍ഷിക ബജറ്റ് ആകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതികൂല സാഹചര്യങ്ങളാണ് ഉണ്ടായത്. അതിന്റെ പരിമിത ഫലങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജപിക്ക് ഉണ്ടായ തിരിച്ചടികളെന്നാണ് പൊതുവിലയിരുത്തല്‍. ഇത്തവണത്തെ ബജറ്റില്‍ കാര്‍ഷിക കടങ്ങള്‍, താങ്ങുവില തുടങ്ങിയവയില്‍ കര്‍ഷക സൗഹാര്‍ദ്ധ സമീപനം ഉണ്ടായേക്കും.

രാജ്യത്ത് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ തെലുങ്കാന സര്‍ക്കാര്‍ നടപ്പാക്കിയത് പോലെ സമാനമായ ‘ഋതു ബന്ധു’ പദ്ധതി ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കര്‍ഷകന് ഒരു ഏക്കറിന് 4000 രൂപ് പണമായി നല്‍കുന്ന പദ്ധതിയാണിത്. ഇതിന് സമാനമായ പദ്ധതി ഒഡീഷ, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേ മാതൃകയില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കായി പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന നടപടി ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

 

 

 

Exit mobile version