ബജറ്റ് 2019; എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ്, 2024 നകം എല്ലാ വീടുകളിലും കുടിവെള്ളം, നിര്‍മ്മല സീതാരാമന്‍

തദ്ദേശസ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുമെന്നും 50000 കരകൗശല വിദഗ്ധര്‍ക്ക് പരിശീലനം നല്‍കും, ഭാരത് മാല,സാഗര്‍മാല, ഉഡാന്‍ പദ്ധതികള്‍ വിപുലീകരിക്കുമെന്നും ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ലോക്‌സഭയില്‍ തുടരുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജ്റ്റ് അവതരിപ്പിക്കുന്നത്. എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ് സംവിധാനം കൊണ്ടുവരുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

തദ്ദേശസ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുമെന്നും 50000 കരകൗശല വിദഗ്ധര്‍ക്ക് പരിശീലനം നല്‍കും, ഭാരത് മാല,സാഗര്‍മാല, ഉഡാന്‍ പദ്ധതികള്‍ വിപുലീകരിക്കുമെന്നും ധനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

2024 നകം എല്ലാ വീടുകളിലും കുടിവെള്ളം എത്തുക്കുമെന്നും ധനമന്ത്രി നിര്‍മ്മല വ്യക്തമാക്കി. ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപം കൂട്ടാനും, ബഹിരാകാശ മേഖലയില്‍ കമ്പനി കൊണ്ടുവരുമെന്നും വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ അറിയിച്ചു.

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കുമെന്നും വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനും ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

Exit mobile version