മഹാസഖ്യം അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ആറുദിവസം ഓരോ പ്രധാനമന്ത്രിയും ഞായറാഴ്ച അവധിയും; പരിഹാസവുമായി അമിത് ഷാ

: പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.

കാണ്‍പൂര്‍: പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയായിരിക്കുമെന്നും ഞായറാഴ്ച പ്രധാനമന്ത്രിയുണ്ടാകില്ല, പകരം രാജ്യത്തിന് അവധിയായിരിക്കുമെന്നും അമിത് ഷാ യുപിയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബെഹന്‍ജിയായിരിക്കും തിങ്കളാഴ്ച പ്രധാനമന്ത്രി, ചെവ്വാഴ്ച്ച അഖിലേഷ് ജി, മമത ദീദി ബുധനാഴ്ചയും ശരത് പവാര്‍ വ്യാഴാഴ്ചയും ദേവഗൗഢ വെള്ളിയാഴ്ചയും സ്റ്റാലിന്‍ ശനിയാഴ്ചയും പ്രധാനമന്ത്രിയാകും. എന്നാല്‍ ഞായറാഴ്ച പ്രധാനമന്ത്രിയാകാന്‍ ആരുമുണ്ടാകില്ല. അന്ന് രാജ്യത്തിന് ആകെ അവധിയായിരിക്കും’- അമിത് ഷാ പറഞ്ഞു.

Exit mobile version