പണം അടക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; സംഭവം മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍

ആശുപത്രിയില്‍ 5,000 രൂപ അടക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ യുവതിയ്ക്ക ചികിത്സ നല്‍കാന്‍ തയ്യാറായില്ലയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദോമോ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രയില്‍ പണം അടയ്ക്കാത്തതിനെത്തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയില്‍ 5,000 രൂപ അടക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ യുവതിക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ലയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്നു. പണം ആവശ്യപ്പെട്ട ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ട പൈസ കൈവശമില്ലെന്നും ചികിത്സ നല്‍കണമെന്നും ഭര്‍ത്താവ് ബ്രജേഷ് റൈക്വാര്‍ അഭ്യര്‍ത്ഥിച്ചു. തുക അടച്ചില്ലെങ്കില്‍ ചികിത്സ നല്‍കാന്‍ പറ്റില്ലയെന്ന് നഴ്‌സ് പറഞ്ഞു. തുടര്‍ന്ന് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് യുവതിയെ ബന്ധുക്കള്‍ മാറ്റി.

ഗര്‍ഭിണിയോട് പണം ആവശ്യപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നാരായണ്‍ സിങ് പറഞ്ഞു.

Exit mobile version