വീട്ടിലെത്താന്‍ പത്ത് മിനിട്ട് വൈകി; യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി

30 മിനിറ്റിനുള്ളില്‍ വീട്ടില്‍തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്‍കിയ യുവതി കൃത്യസമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

ലഖ്‌നൗ; കൃത്യസമയത്ത് വീട്ടില്‍ എത്താതിരുന്ന യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. 30 മിനിറ്റിനുള്ളില്‍ വീട്ടില്‍തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്‍കിയ യുവതി കൃത്യസമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

‘ഞാന്‍ വയ്യാത്ത മുത്തശ്ശിയെ കാണാന്‍ അമ്മയുടെ വീട്ടില്‍ പോയതായിരുന്നു. അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ എന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ 10 മിനിറ്റ് മാത്രമാണ് വൈകിയത്. പിന്നീട് അയാള്‍ എന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി.’ യുവതി എഎന്‍ഐ യോട് പറഞ്ഞു.

വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും അക്രമത്തിനിരയായിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഞാന്‍ വീട്ടിലുള്ള സമയത്ത് അവര്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നും, അക്രമത്തിന്റെ ആഘാതത്തിന്‍ എനിക്ക് ഗര്‍ഭചിദ്രം സംഭവിച്ചിട്ടുണ്ടെന്നും എന്റേത് ഒരു പാവപ്പെട്ട കുടുംബമാണ്, അതിനാല്‍ എന്റെ ഭര്‍തൃഗൃഹത്തിലേക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.

Exit mobile version