ഓഫീസിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഓഫീസില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വസ്ത്രത്തില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവാവ് ഭാര്യയെ കുത്തുകയുമായിരുന്നു

താനെ: തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ ഓഫീസില്‍ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെയിലെ ഭായന്ദറിലാണു സംഭവം. കുമര്‍ ഭോയര്‍ എന്ന യുവാവാണ് ഭാര്യയെ ആക്രമിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഓഫീസില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വസ്ത്രത്തില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവാവ് ഭാര്യയെ കുത്തുകയുമായിരുന്നു.

ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ സ്ഥിരമായി തര്‍ക്കമുണ്ടായിരുന്നെന്നും ഭാര്യയെ കുമാറിനു സംശയമായിരുന്നെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.

Exit mobile version