രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്! അഭിപ്രായ വ്യത്യാസം ഒടുവില്‍ അടിപിടിയിലേക്ക്; വീഡിയോ

രാജസ്ഥാന്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി. ഇന്നലെ ജലോറില്‍ നടന്ന പാര്‍ട്ടി മീറ്റിംഗിനിടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. പാര്‍ട്ടിക്കുള്ളിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ തമ്മിലടിയില്‍ കലാശിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ എഐസിസി സെക്രട്ടറിക്ക് മുന്‍പില്‍ വച്ചാണ് വഴക്ക് നടന്നത്. കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ തമ്മിലടി കോണ്‍ഗ്രസിന് തലവേദന ഉണ്ടാക്കിയിരിക്കുകയാണ്.

Exit mobile version