കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് ദാരുണാന്ത്യം! രണ്ട് പേരുടെ നില അതീവ ഗുരുതരം

തിലകേശ്വര്‍ കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പോലീസ് അറിയിച്ചു.

ഉജ്ജയിന്‍: അമിത വേഗത്തിലെത്തിയ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 12 പേര്‍ മരണപ്പെട്ടു. കിഞ്ഞ ദിവസം രാത്രിയാണ് നഗരത്തെ ഞെട്ടിക്കുന്ന അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തിലകേശ്വര്‍ കോളനിക്കു സമീപമുള്ളവരാണ് മരിച്ചതെന്നാണ് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നഗരത്തെ നടുക്കിയ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി.

പ്രമുഖരും അപകടത്തില്‍ വിലപിച്ചിട്ടുണ്ട്. ട്വിറ്ററിലാണ് മോഡി അനുശോചനം രേഖപ്പെടുത്തിയത്. ഇരു കാറുകളും അമിത വേഗതയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version