ബൈക്കുകള്‍ കൂട്ടിയിടിച്ചു; ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം

കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ് ഷൈജു.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം തുമ്പുരാന്‍മുക്കിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം. ടെക്‌നോപാര്‍ക്കിലെ ഷെല്‍സ്‌ക്വയര്‍ കമ്പനിയിലെ ടെക്‌സിക്കല്‍ ലീഡായ ഷൈജു ഗോപു(30)വാണ് മരിച്ചത്.

കൈതമുക്ക് ശീവേലി നഗര്‍ സ്വദേശിയാണ് ഷൈജു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള ഇടറോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്ന് വീണ ഷൈജുവിന്റെ തല റോഡരികിലെ ഓടയുടെ വക്കില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ തുമ്പ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version