ടോമിന്‍ തച്ചങ്കരിയെ പോലീസിലേക്ക് തന്നെ മടക്കി വിളിക്കുന്നതാവും ഉചിതം; ചെന്നിത്തല

അദ്ദേഹത്തെ പോലീസിലേക്ക് തന്നെ മടക്കി വിളിക്കുന്നതായിരിക്കും ഉചിതമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി; ടോമിന്‍ തച്ചങ്കരിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തച്ചങ്കരിയെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്നും, കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ സംരക്ഷിക്കാന്‍ തച്ചങ്കരിക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെ പോലീസിലേക്ക് തന്നെ മടക്കി വിളിക്കുന്നതായിരിക്കും ഉചിതമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ സിഎം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് സര്‍ക്കാരും ടോമിന്‍ തച്ചങ്കരിയും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമായിട്ടാണെന്ന് മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതിക്കുള്ള നോട്ടീസ് നല്‍കിക്കൊണ്ടാണ് തിരുവഞ്ചൂരിന്റെ ആരോപണം. ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കിയെന്നും കേസ് കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ പിരിച്ചുവിടലിനെ എതിര്‍ത്തില്ലെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Exit mobile version