പേടിഎം സിഇഒയുടെ കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തി; 20 കോടി ആവശ്യപ്പെട്ടു; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ പേടിഎം സിഇഒയുടെ കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് ജീവനക്കാര്‍ പിടിയില്‍. വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ട പേടിഎം ജീവനക്കാരായ മൂന്നുപേരെയാണ് നോയിഡ സെക്ടര്‍ അഞ്ചില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരു വനിതാ ജീവനക്കാരിയും ഉള്‍പ്പെടുന്നു.

പേടിഎം സ്ഥാപകനും എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മയുടെ ലാപ്‌ടോപ്പില്‍നിന്നാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. പിന്നീട് ഈ വിവരങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ 20 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വിജയ് ശേഖര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വിജയ് ശര്‍മ്മയുടെ പേഴ്‌സണല്‍ സെക്രട്ടറി സോണിയ ധവാനാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യക്തികളുടെ വിവരങ്ങളാണ് കന്പ്യൂട്ടറില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പേടിഎം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version