അയോധ്യ കേസ്: ഹര്‍ജി സുപ്രീംകോടതി 29ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി; അയോധ്യ കേസ് ഭരണഘടന ബെഞ്ച് 29ന് പരിഗണിക്കില്ല. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബോബ്ഡെ അവധിയില്‍ ആയതിനാലാണ് 29 ന് പരിഗണിക്കാത്തത്. ഹര്‍ജി പരിഗണിക്കുന്ന പുതിയ തീയതി അറിയിച്ചിട്ടില്ല.

അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് പിന്മാറിയതിനെ തുടര്‍ന്നാണ് അഞ്ചംഗഭരണഘടന ബഞ്ച് ചീഫ് ജസ്റ്റിസ് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങുതാണ് പുതിയ ബെഞ്ച്.

Exit mobile version