റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് മോട്ടോര്‍സൈക്കിള്‍ പാഞ്ഞു കയറി; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ഓടിച്ചത് വനിതാ കോണ്‍സ്റ്റബിള്‍!

പതിനൊന്നിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് വാഹനമിടിച്ച് തെറിപ്പിച്ചത്.

പലന്‍പൂര്‍: ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്പബ്ലിക് ദിാഘോഷത്തിനിടെ നടത്തിയ സൈനിക പ്രകടനങ്ങള്‍ക്കിടെ മോട്ടോര്‍ സൈക്കിള്‍ പാഞ്ഞ് കയറി അപകടം. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വനിതാ കോണ്‍സ്റ്റബിളായ രേഖ ഗോയല്‍ ഓടിച്ച സ്റ്റണ്ട് മോട്ടോര്‍സൈക്കിളാണ് അപകടത്തില്‍പ്പെട്ടത്.

പതിനൊന്നിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് വാഹനമിടിച്ച് തെറിപ്പിച്ചത്. റിപ്പബ്ലിക്ക് ദിന പരേഡ് വീക്ഷിക്കാനായിരുന്നു കുട്ടികള്‍ എത്തിച്ചേര്‍ന്നത്. ബനസ്‌കന്ദ എസ്പി പ്രദീപ് സേജുല്‍ പറയുന്നു. രേഖാ ഗോയലിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പലന്‍പൂര്‍ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

അദ്ദേഹത്തോടൊപ്പം ചീഫ് സെക്രട്ടറി ജെഎന്‍ സിങ്ങും, ഡിജിപി ശിവാനന്ദ് ജായും പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പലന്‍പൂരിലെ രാംപുര ചൗക്കിനടുത്തുള്ള ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

Exit mobile version