റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം

ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഒഴിവാക്കുക.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഒഴിവാക്കുക. സ്‌കോട്ടിഷ് കവിയായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എഴുതി വില്യം ഹെന്റി സംഗീതം നല്‍കി അബൈഡ് വിത്ത് മീ എന്ന ഗാനമാണ് ഒഴിവാക്കുന്നത്.

അതേസമയം, കൂടുതല്‍ ഇന്ത്യന്‍ പാരമ്പര്യ സംഗീതം ഉള്‍പ്പെടുത്താനാണ് ക്രിസ്ത്യന്‍ സംഗീതം ഒഴിവാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. വന്ദേ മാതരവും ഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു. ഇത്തവണ വന്ദേമാതരം ഉള്‍പ്പെടുത്തും. കുറച്ച് ഇന്ത്യന്‍ സംഗീതവും കൂടി ഉള്‍പ്പെടുത്തും.

ഏകദേശം 30-35 സംഗീതം ഉള്‍പ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പശ്ചാത്യ സംഗീതത്തിന് പകരം കൂടുതല്‍ ഇന്ത്യന്‍ സംഗീതം ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ ഗാനത്തെ ഒഴിവാക്കിയതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളം, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഫ്‌ലോട്ട് ഓഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിലവാരമില്ലെന്ന കാരണത്താലാണ് ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ഫ്‌ലോട്ട് ഒഴിവാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ ഈ മൂന്ന് സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു.

Exit mobile version