സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു; യുവതി റോഡരികില്‍ പ്രസവിച്ചു, നവജാതശിശുവിന് ദാരുണാന്ത്യം

കുപ്‌വാര: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി റോഡരികില്‍ പ്രസവിച്ചു, നവജാതശിശുവിന് ദാരുണാന്ത്യം. കാശ്മീരിലെ കുപ്‌വാര ജില്ലയിലെ യുവതിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

രാത്രി പ്രസവ വേദന അനുഭവപ്പെട്ട സുരയ്യയെ ആറ് മണിക്കൂര്‍ ശ്രമത്തിന്റെ ഫലമായാണ് 14 കിലോ മീറ്റര്‍ ദൂരത്തുള്ള കുപ്‌വാര ആശുപത്രിയില്‍ എത്തിച്ചതെന്ന് സുരയ്യയുടെ സഹോദരന്‍ ഹാമി സമാന്‍ പറയുന്നു. അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അടുത്തുള്ള ലാല്‍ ഡെഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.

ലാല്‍ ഡെഡ് ആശുപത്രിയില്‍ നിരീക്ഷണത്തിന് വെച്ച യുവതിയെ അല്‍പസമയത്തിന് ശേഷം മടക്കി അയച്ചെന്ന് സഹോദരന്‍ പറഞ്ഞു. അതിന് ശേഷം യുവതി യാത്രാ മദ്ധേ റോഡരികില്‍ പ്രസവിക്കുകയും വൈകാതെ തന്നെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version