വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ആഡംബര കാറുകള്‍ മോഷണം പോയി; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

ഫോക്‌സ് വാഗണ്‍ പോളോ, ഹോണ്ട അമേസ്, ഫോര്‍ഡ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോ സ്‌പോര്‍ട്, മിസ്തുബഷി പജേറോ എന്നീ വാഹനങ്ങളാണ് മോഷണം പോയത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ക്കഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നാഗ്ലോയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഫോക്‌സ് വാഗണ്‍ പോളോ, ഹോണ്ട അമേസ്, ഫോര്‍ഡ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോ സ്‌പോര്‍ട്, മിസ്തുബഷി പജേറോ എന്നീ വാഹനങ്ങളാണ് മോഷണം പോയത്. സംഭവം നടന്ന പദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് പേരാണ് വാഹനം കടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം റിപ്പബ്ലിക് ദിനത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വാഹനങ്ങള്‍ മോഷണം പോയത് പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ രാജ്യ തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

Exit mobile version