അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി

പബ്ലിസിറ്റി പിഎം എന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നരേന്ദ്ര മോഡിയെ വിശേഷിപ്പിച്ചത്

ഗുജറാത്ത്: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നേേരന്ദ്രമോഡി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇത്തരം പ്രകോപനങ്ങള്‍ക്ക് കാരണം പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാസഖ്യം എന്ന പേരില്‍ ഒരു പുതിയ കൂട്ടുകെട്ട് നിര്‍മ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നതെന്നും സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുജറാത്തിലെ സില്‍വാസയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മെഗാറാലിയില്‍ വിവിധ നേതാക്കള്‍ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു നരേന്ദ്ര മോഡി.

പബ്ലിസിറ്റി പിഎം എന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നരേന്ദ്ര മോഡിയെ വിശേഷിപ്പിച്ചത്. മോഡി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്ന് മമത ബാനര്‍ജി പറഞ്ഞു.

Exit mobile version