വാഹനപരിശോധനയ്ക്കിടെ അമ്മയുടെ മുന്നിൽവച്ച് മകളെ ബലാൽസംഗം ചെയ്ത് പോലീസുകാർ, നടുക്കുന്ന സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. തമിഴ്നാട്‌ തിരുവണ്ണാമലയിലാണ് നടുക്കുന്ന ലൈംഗികാതിക്രമം. അമ്മയുടെ മുന്നിൽ വെച്ചാണ് യുവതിയെ ബലാത്സഗം ചെയ്തതെന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്‌, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.

അമ്മയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്.

Exit mobile version