ബിജെപിയുടെ രഥയാത്രയ്ക്ക് നേരെ കണ്ണുരുട്ടി മമതാ ബാനര്‍ജിയും കോടതിയും; എന്നാല്‍ പദയാത്ര മതിയെന്ന് ബിജെപി നേതൃത്വം

ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ രഥയാത്ര നടത്താനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളേയും മമതാ ബാനര്‍ജിയുടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ എതിര്‍ത്തതോടെ പുതിയ മാര്‍ഗ്ഗം തേടുകയാണ് പാര്‍ട്ടി നേതൃത്വം.

അനുകൂല വിധിക്കായി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും കോടതി അനുമതി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക ദൂരീകരിക്കും വിധം യാത്രയുടെ ഘടന മാറ്റി അപേക്ഷ സമര്‍പ്പിക്കാനും ബിജെപിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനു പിന്നാലെ രഥയാത്രയ്ക്ക് പകരമായി ബിജെപി പ
ശ്ചിമബംഗാളില്‍ പദയാത്ര നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി രഥയാത്രകള്‍ സംഘടിപ്പിക്കാനായിരുന്നു ബിജെപി പദ്ധതി. എന്നാല്‍, രഥയാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍ പദയാത്ര, റാലി, ജനസഭ തുടങ്ങിയവ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

Exit mobile version