ഒളിവിലല്ല; ഗോവയിലായിരുന്നു! ഫോണില്‍ ചാര്‍ജില്ലാത്തതിനാല്‍ നേതാക്കളെ വിളിച്ചില്ല; ഒളിവിലെന്ന് സംശയിച്ച ഒരു എംഎല്‍എ തിരിച്ചെത്തി; കര്‍’നാടകം’ വീണ്ടും റിസോര്‍ട്ടിലേക്ക്?

ഒളിവിലുള്ള ബാക്കി നാല് എംഎല്‍എമാര്‍കൂടി തിരിച്ചെത്തുമെന്ന് സൂചന.

ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ, ബിജെപി പാളയത്തില്‍ ചേരാനായി ഒളിവില്‍ പോയെന്ന് സംശയിച്ചിരുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എ തിരിച്ചെത്തി. താന്‍ ഗോവയിലായിരുന്നെന്നും ഫോണില്‍ ചാര്‍ജില്ലാത്തതിനാല്‍ നേതാക്കളെ വിളിച്ചില്ലെന്നുമാണ് തിരിച്ചെത്തിയ ബീമാ നായിക് നല്‍കുന്ന വിശദീകരണം. അതേസമയം, ഒളിവിലുള്ള ബാക്കി നാല് എംഎല്‍എമാര്‍കൂടി തിരിച്ചെത്തുമെന്ന് സൂചന.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങിയെന്നും സൂചനയുണ്ട്. അതേസമയം ബിജെപി നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ബംഗളൂരുവില്‍ കോണ്‍ഗ്രസ് – ദള്‍ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. ഭരണപക്ഷത്തെ മുഴുവന്‍ എംഎല്‍എമാരെയും റിസോര്‍ട്ടിലേയ്ക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

നിലവില്‍, രമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, വി നാഗേന്ദ്ര, ഉമേഷ് യാദവ് എന്നീ എംഎല്‍എമാരാണ് ബിജെപി പാളയത്തിലെത്തിയതെന്നാണ് സൂചന. ഇവരുമായി യെദ്യൂപ്പ ആശയവിനിമയം നടത്തുന്നുണ്ട്. രാജിപ്രഖ്യാപനത്തിനു ശേഷമേ ഇവര്‍ ഹോട്ടല്‍ വിടുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മുബൈയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ ഇന്നലെ ബംഗളൂരുവില്‍ തിരികെയെത്തിയെന്നു മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

Exit mobile version