കര്‍ണാടകയില്‍ ‘കൈ’ തളര്‍ന്നുവോ..? ജനങ്ങള്‍ക്ക് ആഗ്രഹം ബിജെപിയിലേക്ക് ചേക്കേറാന്‍..! കര്‍ണാടകയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിജെപി നേതാവ്

കര്‍ണാടക: കര്‍ണാടകയിലെ കൈ തളരുന്നതായി സൂചന. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം മുംബയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്.

നിലവില്‍ കോണ്‍ഗ്രസിന്റെ ഏഴ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലുള്ളതായാണ് വിവരം. എന്നാല്‍ പോയവരെ തിരിച്ചെത്തിക്കാനായി കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആഭ്യന്ത്രര മന്ത്രി എംബി പാട്ടീല്‍ ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നറിയിച്ചു. 13എംഎല്‍എമാരെങ്കിലും രാജി വെപ്പിച്ചാല്‍ മാത്രമേ കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ…

അതേസമയം കര്‍ണാടകയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Exit mobile version