കര്‍ഷകരും ക്ഷത്രിയരും ദളിതരും സംസ്ഥാനത്ത് ഒറ്റപ്പെട്ടു..! സ്വന്തം എംഎല്‍എ മാരെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബിജെപി; കോണ്‍ഗ്രസ് മേധാവി സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാനത്തെ ദുരിതപൂര്‍ണമാക്കിയെന്നും. ക്രമസമാധാനം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്നും കോണ്‍ഗ്രസ് മേധാവി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ഇലക്ഷനില്‍ വസുന്ധര രാജെ സിന്ധ്യെയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ജയിക്കാനുള്ള സാധ്യത ബിജെപി ഇല്ലാതാക്കി എന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജയിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട് സച്ചിന്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരോടും ക്ഷത്രിയരോടും ദളിതരോടും അനുകൂലമായ നിലപാടല്ല വസുന്ധര രാജെ സ്വീകരിച്ചത്. ജനങ്ങള്‍ ഈ ഭരണത്തില്‍ അതൃപ്തരാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സ്വന്തം എംഎല്‍എ മാരെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബിജെപി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ മാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന ബിജെപി നിലപാടിനെക്കുറിച്ചും സച്ചിന്‍ പൈലറ്റ് പരാമര്‍ശിച്ചു.

Exit mobile version