ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവാദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനമെന്ന് എൻഐഎ കണ്ടെത്തി.
ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്നും പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായും എൻഐഎ കണ്ടെത്തി.
പഹൽഗാമിൽ ഏപ്രിൽ 22 ന് ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഒന്നരക്കൊല്ലം മുമ്പാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ അതിർത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്.
ഭീകരർ കാടിനുള്ളിലാണ് കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്ന അന്വേഷണത്തിലാണ് കണ്ടെത്തൽ.