അരവിന്ദ് കെജരിവാള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല..!

ന്യൂഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നേരത്തെ അദ്ദേഹം നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി വക്താവ് സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഡല്‍ഹിയുടെ ഭരണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അദ്ദേഹം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നായിരുന്നു വക്താവ് പറഞ്ഞത്. കെജരിവാളിന് പകരം പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വാരണാസിയില്‍ മത്സരിപ്പിക്കും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലെ ലോക്‌സഭ സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ ചിലയിടങ്ങളിലും ആംആദ്മി മത്സരിക്കുമെന്നും രാജ്യസഭ എംപി കൂടിയായ സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന് ഭീഷണി ഉണ്ടായിരുന്നു.

Exit mobile version